03:58pm 23 September 2026
NEWS
സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന എംപുരാൻ ഇന്നെത്തും
31/03/2025  08:35 AM IST
nila
സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന എംപുരാൻ ഇന്നെത്തും

സംഘപരിവാർ പ്രതിഷേധത്തെ തുടർന്ന് റീ എഡിറ്റ് ചെയ്ത എംപുരാൻ സിനിമ ഇന്നു മുതൽ തീയറ്ററുകളിലെത്തും. ഇന്നു വൈകിട്ട് മുതൽ റീ എഡിറ്റ് ചെയ്ത സിനിമ പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ട്. സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചതെങ്കിലും ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. എന്നാൽ, ചില സംഭാഷണങ്ങളും നിശബ്ദമാക്കും. ചിത്രത്തിലെ ബജ്റംഗിയെന്ന കഥാപാത്രത്തിന്റെ പേര് ബൽരാജ് എന്നു മാറ്റിയേക്കുമെന്നും റിപ്പോർട്ടുണ്ട്. 

മാറ്റം വരുത്തിയ ചിത്രം ബുധനാഴ്ചയോടെ തിയേറ്ററുകളിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) നിർദേശപ്രകാരമാണ് നടപടി. ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു. 

ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. സിനിമ വിവാദമായതോടെ പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. സിനിമയുടെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷവിമർശനമാണ് ആർഎസഎസ് മുഖപത്രമായ ഓർഗനൈസർ ഉയർത്തിയത്. വിവാദ രംഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ  രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img